വാഴക്കുളം: കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ആനിക്കാട് ചിറപ്പടി അറയ്ക്കപ്പറമ്പിൽ എ.കെ. അപ്പു (78) വിനെയാണ് മുവാറ്റുപുഴ ജനത റോഡിലെ കുറ്റിയാനിക്കൽ കടവിൽ മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. ബന്ധുക്കൾ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ കടവിലെത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ട വിവരം അറിയിച്ചത്.
കരയിൽ ഇയാൾ ഉപയോഗിച്ചിരുന്ന ചെരിപ്പും കുടയും കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പുഴയിൽ നിന്നെടുത്ത മൃതദേഹം മൂവാറ്റുപുഴ ജനറലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: സിന്ധു, സന്ധ്യ, സന്ദീപ് (മുംബൈ).